മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : മ്യൂള്‍ അക്കൗണ്ടുകളുടെ മറവിൽ സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍ വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ. വിദ്യാര്‍ഥികളും സാധാരണക്കാരുമാണ് പലപ്പോഴും തട്ടിപ്പിനിരയാകുന്നത്.
തട്ടിപ്പിനിരയാകാതിരിക്കാൻ മുൻകരുതലെടുക്കണമെന്ന് കേരള പൊലീസ് വ്യക്തമാക്കി. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നല്‍കുകയോ മറ്റുള്ളവരുടെ പണം സ്വന്തം അക്കൗണ്ടില്‍ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. അക്കൗണ്ടിലൂടെ പണമിടപാടുകള്‍ നടത്തുന്നതിന് കമീഷനോ കൂലിയോ ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാല്‍ വിവരം പൊലീസിനെയോ 1930 എന്ന ടോള്‍ഫ്രീ നമ്പറിലോ അറിയിക്കുക.
സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവെയ്ക്കരുത്. നിങ്ങളറിയാതെ അക്കൗണ്ടില്‍ പണം ലഭിച്ചാല്‍ ഉടന്‍തന്നെ നിങ്ങളുടെ ബാങ്കിനെയും പൊലീസിനെയും വിവരം രേഖാമൂലം അറിയിക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന പണം പിന്‍വലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. ബാങ്ക് അക്കൗണ്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമകള്‍ക്കായിരിക്കും. അനധികൃതമായി സ്വന്തം അക്കൗണ്ടില്‍ പണം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്.
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ www.cybercrime.gov.in സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലോ ബന്ധപ്പെടണം.









0 comments