ad
Deshabhimani

വിരമിക്കൽ തീരുമാനം മെസിയുടേത്: എഎഫ്എ

Lionel MessI

ലയണൽ മെസി

വെബ് ഡെസ്ക്

Published on Aug 08, 2026, 08:44 PM | 1 min read

ബ്യൂണസ് ഐറസ് : ലയണൽ മെസിയുടെ ഫുട്ബോൾ ഭാവി അദ്ദേഹത്തിന്റെ മാത്രം തീരുമാനമായിരിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയ. വിരമിക്കൽ തീരുമാനത്തിൽ താരത്തിന് മേൽ അസോസിയേഷൻ യാതൊരുവിധ സമ്മർദ്ദവും ചെലുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


2022ലും തുടരുമോ എന്ന് ഉറപ്പില്ലാതിരുന്ന മെസി വീണ്ടും ടീമിന്റെ കരുത്തായി മാറിയത് ടാപിയ ഓർമിപ്പിച്ചു. ഫൈനലിൽ സ്പെയിനോട് 1-0 ന് പരാജയപ്പെട്ടെങ്കിലും മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.


മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന റെക്കോഡ് മറികടന്ന മെസി തന്നെയാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനെന്നും ടാപിയ കൂട്ടിച്ചേർത്തു. 2030 ലോകകപ്പ് വേളയിൽ 43 വയസ് തികയുമെങ്കിലും, തുടർന്ന് കളിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം മെസിക്ക് മാത്രമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home