ad
Deshabhimani

ഡൽഹി എസ്എഫ്ഐ: സൂരജ് ഇളമൺ സെക്രട്ടറി, നാദിയ പ്രസിഡന്റ്

SOORAJ ELAMON NADIYA
വെബ് ഡെസ്ക്

Published on Aug 08, 2026, 09:37 PM | 1 min read

ന്യൂഡൽഹി: 20ാമത് ഡൽഹി എസ്എഫ്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു. സമ്മേളനം 33 അം​ഗ സംസ്ഥാന കമ്മിറ്റിയെയും 11 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. സൂരജ് ഇളമൺ സംസ്ഥാന സെക്രട്ടറിയായും നാദിയ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഐഷി ഘോഷ് സ്ഥാനമൊഴിഞ്ഞു. മഹിന ഫാത്തിമ, അനന്യ അനന്ദിത, സോഹൻ യാദവ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും സാഗർ സിം​ഗൽ, സിമ്രാൻ, അനിൽ സേതുമാധവൻ എന്നിവർ വൈസ്പ്രസിഡന്റുമാരായും സഖി, ശാന്ത് കുമാർ എന്നിവരെ സെക്രട്ടറിയറ്റ് അം​ഗങ്ങളായും തെരഞ്ഞെടുത്തു.


സമ്മേളനം 14 പ്രമേയങ്ങൾ പാസാക്കി. യുഎസ് ആക്രമണം, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണം, കേന്ദ്രീകരണം, കാവിവൽക്കരണം, എൻ‌ഇ‌പി, കാലാവസ്ഥാ പ്രതിസന്ധി, ജാതി വിവേചനം, ലിംഗാധിഷ്ഠിത അടിച്ചമർത്തൽ, സ്കൂൾ അടച്ചുപൂട്ടൽ, ഭൂരിപക്ഷവാദം, വർ​ഗീയത, യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം, സ്വതന്ത്രമായ സംസാരം കാമ്പസ് ജനാധിപത്യം എന്നിവയുടെ അടിച്ചമർത്തൽ, സാങ്കേതികവിദ്യയുടെ ദുരുപയോഗം, എന്നിവയ്ക്കെതിരായ പ്രമേയങ്ങളും മാനസികാരോഗ്യ അവബോധം, കൗൺസിങ്ങിന്റെ സാധാരണവൽക്കരണം, യുവാക്കളുടെയും ജെൻസിയുടേയും രാഷ്ട്രീയവൽക്കരണം, സ്വകാര്യ മേഖലയിലെ സംവരണം എന്നിവ സംബന്ധിച്ച പ്രമേയങ്ങളാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home