Deshabhimani

മണ്ഡല പുനർനിർണയം; പ്രമേയം പാസാക്കാൻ തമിഴ്നാട്

vijay all party meeting
വെബ് ഡെസ്ക്

Published on Aug 08, 2026, 09:17 PM | 1 min read

ചെന്നൈ : മണ്ഡല പുനർനിർണയത്തിനെതിരെ പ്രമേയം പാസാക്കാൻ തമിഴ്നാട്. എംപിമാരും മുഖ്യമന്ത്രി വിജയ്‍യും തമ്മിൽ നടന്ന സര്‍വകക്ഷി യോ​ഗത്തിന് ശേഷമാണ് തീരുമാനം. മണ്ഡല പുനർനിർണയത്തിനുള്ള ഏതൊരു നീക്കത്തെയും എതിർക്കുമെന്നും നിയമസഭയില്‍ പ്രമേയം പാസാക്കുമെന്നും സർക്കാർ വ്യക്തമാക്കി.


അടുത്ത 40– 50 വർഷത്തേക്ക് തമിഴ്നാട്ടിലെ ജനപ്രതിനിധികളുടെ സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്താൻ പറ്റില്ലെന്നും നിലവിലെ സ്ഥിതി തുടരണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.


കോൺഗ്രസ്, വിസികെ, എംഡിഎംകെ, ഐയുഎംഎൽ, സിപിഐ, സിപിഐ എം ഉൾപ്പെടെ വിവിധ പാർടികളിലെ 19 എംപിമാർ യോ​ഗത്തിൽ പങ്കെടുത്തു. ലോക്‌സഭയിലെ സീറ്റുകൾ 543 ആയും തമിഴ്നാട്ടിലെ സീറ്റുകൾ 39 ആയും സ്ഥിരമായി നിലനിർത്തണമെന്ന ആവശ്യം ഉയർത്തിപ്പിടിക്കുമെന്നും യോഗത്തിൽ ധാരണയായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home