ad
Deshabhimani

ബ്രൂണോ ഗ്വിമാറായസിനെ സ്വന്തമാക്കി ആഴ്സണൽ

bruno

ബ്രൂണോ ഗ്വിമാറായസ് |Photo:Getty Images

വെബ് ഡെസ്ക്

Published on Aug 08, 2026, 09:27 PM | 1 min read

ലണ്ടൻ : ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാറായസിനെ ന്യൂകാസിലിൽ നിന്ന് സ്വന്തമാക്കി ആഴ്സണൽ. 75 മില്ല്യൺ പൗണ്ട് (ഏകദേശം 800 കോടി) രൂപയ്ക്കാണ് 28കാരൻ ടീമിലെത്തുന്നത്. നാല് വർഷ കരാറിലാണ് താരം ഒപ്പുവെച്ചത്.


കരാർ കാലാവധി ഒരു വർഷം കൂടി നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്. 2022ൽ ലിയോണിൽ നിന്ന് ന്യൂകാസിലിലെത്തിയ ഗ്വിമാറായസ് 150ലധികം മത്സരങ്ങളിൽ കളിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിൽ നായകനായും പ്രവർത്തിച്ചു. ലിവർപൂളിനെ തോൽപ്പിച്ച് കരബാവോ കപ്പ് നേടിക്കൊണ്ട് ക്ലബിന് 70 വർഷത്തിനുശേഷമുള്ള കിരീടവും സമ്മാനിച്ചു. ആഴ്സണലിൽ ചേരുന്നത് പുതിയ വെല്ലുവിളിയെന്ന നിലയിലാണ് താരം കാണുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home