ad
Deshabhimani

ജയസൂര്യ - രതീഷ് വേഗ ചിത്രം 'ഓപ്പറേഷൻ ത്രാൾ' പാക്കപ്പായി

operation tral
വെബ് ഡെസ്ക്

Published on Aug 08, 2026, 08:17 PM | 1 min read

കൊച്ചി: ജയസൂര്യയെ നായകനാക്കി രതീഷ് വേഗ ഒരുക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ഓപ്പറേഷൻ ത്രാൾ' പാക്കപ്പായി. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സൂപ്പർ ഹിറ്റായ 'കിഷ്കിന്ധാ കാണ്ഡം', 'രോമാഞ്ചം', 'കസബ', 'അബ്രഹാമിന്‍റെ സന്തതികൾ' തുടങ്ങിയ സിനിമകളൊരുക്കിയ ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം നിർമിക്കുന്നത്.


മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. രതീഷ് വേഗയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ ,സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നാഷണൽ ഇന്‍റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.


ഛായാഗ്രഹണം: നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിങ്: ഷഫീഖ് വി ബി, സംഗീതം, പശ്ചാത്തല സംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈൻ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ: സജീഷ് താമരശ്ശേരി. കലാസംവിധാനം: സുനീഷ് സോദരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിംഗ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി: ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിന്‍റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിംഗ്: സ്റ്റോറീസ് സോഷ്യലിന്‍റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home