മദ്യലഹരിയിൽ ക്ലാസ് മുറിയിൽ മലമൂത്രവിസർജനം നടത്തി അധ്യാപകൻ; കുട്ടികളെ കൊണ്ട് കഴുകിച്ചു

Photo: NDTV
പട്ന: മദ്യപിച്ചെത്തി ക്ലാസ് മുറിയിൽ മലമൂത്രവിസർജനം നടത്തിയ പ്രധാനധ്യാപകൻ വിദ്യാർഥികളെ കൊണ്ട് വൃത്തിയാക്കിച്ചതായി പരാതി. കുട്ടികളുടെ മാതാപിതാക്കളാണ് അധ്യാപകനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ബിഹാറിലെ പ്രൈമറി സ്കൂളിലെ അധ്യാപകനെതിരെയാണ് പരാതി ഉയർന്നത്. ദിവസവും മദ്യപിച്ചാണ് അധ്യാപകൻ സ്കൂളിലെത്തുന്നതെന്നും സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും മലമൂത്ര വിസർജനം നടത്തുകയും ശേഷം വിദ്യാർഥികളെ കൊണ്ട് കഴുകിക്കുകയും ചെയ്യുന്നതായി മാതാപിതാക്കൾ ആരോപിച്ചു.
'സാർ ദിവസവും മദ്യപിച്ചു വരും, കാര്യം സാധിച്ചിട്ട് ഞങ്ങളോട് വൃത്തിയാക്കാൻ പറയും, ക്ലാസ് മുറിയിലും സ്കൂളിലും പലതും ചവച്ചു തുപ്പും അതെല്ലാം ഞങ്ങള് കഴുകണം' വിദ്യാർഥികൾ പറഞ്ഞു. അധ്യാപകൻ തന്നെയാണ് തങ്ങളോട് വൃത്തിയാക്കാൻ പറയുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. അധ്യാപകൻ എന്നും സ്കൂളിൽ ഉച്ചയോടെയാണ് എത്തുന്നതെന്നും വിദ്യാർഥികളെ പഠിപ്പിക്കാതെ അലസമായി നടക്കുകയാണെന്നും നാട്ടുകാരും ആരോപിച്ചു. സ്കൂൾ ചുവരുകളിൽ പോലും തുപ്പി വെയ്ക്കുന്നതായി വിദ്യാർഥികളുടെ മാതാപിതാക്കൾ വെളിപ്പെടുത്തി.
കൃത്യമായ സമയമില്ലാതെ വരും, സ്കൂൾ അദേഹത്തിന് ശൗചാലയമാണ്. തോന്നുന്നിടത്ത് പലതും ചെയ്തുവെയ്ക്കും. ഇതെല്ലാം കഴുകാനും വൃത്തിയാക്കാനും കുട്ടികളാണ് നിർബന്ധിതരാകുന്നതെന്നും മാതാപിതാക്കൾ ആരോപിച്ചു. സ്കൂളിലെ ഉച്ചഭക്ഷണവും താളംതെറ്റിയ അവസ്ഥയാണെന്നും ആരോപണമുണ്ട്.










0 comments