ad
Deshabhimani

സാമ്പത്തിക ക്രമക്കേട്; ഇന്ത്യയിലെ സ്പാനിഷ് അംബാസഡറെ മാറ്റുന്നു

Ambassidor

സ്പെയിൻ അംബാസഡർ ഹുവാൻ ആന്റോണിയോ മാർച്ച് |Photo:X

വെബ് ഡെസ്ക്

Published on Aug 08, 2026, 08:25 PM | 1 min read

മാഡ്രിഡ് : ഇന്ത്യയിലെ സ്പെയിൻ അംബാസഡർ ഹുവാൻ ആന്റോണിയോ മാർച്ച് പുജോളിനെ മാറ്റാനുള്ള നടപടികൾ സ്പെയിൻ ആരംഭിച്ചു. സാമ്പത്തിക ക്രമക്കേടും, സ്വകാര്യ കമ്പനികളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചെന്ന ആരോപണവും ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.


സ്പാനിഷ് വിദേശകാര്യ മന്ത്രാലയം വിഷയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അഴിമതി വിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസിന് കൈമാറിയതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ സ്പാനിഷ് എംബസിയുടെ ഫണ്ടുകൾ ഉപയോഗിച്ച് സ്പെയിനുമായി നേരിട്ട് ബന്ധമില്ലാത്ത സാംസ്കാരിക പരിപാടികൾ പ്രോത്സാഹിപ്പിച്ചതായും, ഇതിന് ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം തേടിയതായും ആരോപണം ഉണ്ട്.


വിസ പ്രോസസിങ് സേവനങ്ങൾ നൽകുന്ന ബിഎൽഎസ് ഇന്റർനാഷണൽ എന്ന ഇന്ത്യൻ കമ്പനിയിൽ നിന്ന് രാജസ്ഥാനിലെ ഒരു പരിപാടിക്ക് 5,൦൦൦ ഡോളർ സംഭാവന നേടാൻ കരാർ നടത്തിയതായും റിപ്പോർട്ടുണ്ട്. 2024 ജൂണിലാണ് ഹുവാൻ ആന്റോണിയോ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home