ad
Deshabhimani

സ്കൂട്ടറിൽ ഷാൾ കുരുങ്ങി 
അങ്കണവാടി അധ്യാപിക മരിച്ചു

.
വെബ് ഡെസ്ക്

Published on Jun 24, 2026, 12:06 AM | 1 min read

വടക്കാഞ്ചേരി

പുതുരുത്തിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ യാത്രചെയ്യവെ ഷാൾ ചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ് അങ്കണവാടി അധ്യാപിക മരിച്ചു. പുതുരുത്തി ആലപ്പാടൻ വീട്ടിൽ മിനി (59) ആണ് മരിച്ചത്. ചൊവ്വ രാവിലെ 9.45 ഓടെ അങ്കണവാടിയിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. പുതുരുത്തി സ്കൂളിന് സമീപത്തുവച്ച് ഷാൾ സ്കൂട്ടറിന്റെ പിൻ ചക്രത്തിൽ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മിനിയുടെ തല റോഡിലിടിച്ചു. ഉടന്‍ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ബുധൻ പകല്‍ 11ന് പുതുരുത്തി സെന്റ് പയസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: ഫ്രാൻസിസ്. മക്കൾ: ഫെമിൻ, ഫീന. മരുമകൻ: ഫ്രെഡിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home