ad
Deshabhimani

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ്‌ മരിച്ചു

.
വെബ് ഡെസ്ക്

Published on Jun 19, 2026, 12:00 AM | 1 min read

എരുമപ്പെട്ടി

പാഴിയോട്ടുമുറിയിൽ കാർ ബൈക്കിലിടിച്ച് യുവാവ്‌ മരിച്ചു. ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ എരുമപ്പെട്ടി സ്വദേശി സിയാ മൈമൂന (20) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ബുധൻ പകൽ നാലിന്‌ കുന്നംകുളം- – വടക്കാഞ്ചേരി സംസ്ഥാനപാതയിൽ പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപമാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ഹാഷിമിന്റെ ബൈക്കിലിടിക്കുകയായിരുന്നു. വീഴ്ചയിൽ തുടയെല്ല് തകർന്ന ഹാഷിം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴം പുലർച്ചെ രണ്ടിനാണ്‌ മരിച്ചത്‌. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സിയ. രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എരുമപ്പെട്ടിയിലെ സിയയുടെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ഈ ആഴ്ച് ദുബായിലേയ്ക്ക് ജോലിക്ക്‌ പോകാനിരിക്കുകയായിരുന്നു ഹാഷിം. സംസ്കാരം നടത്തി. അച്ഛൻ: ഹസൻ. അമ്മ: ആമിന. സഹോദരങ്ങൾ: മുഹ്സിന, ഹസീന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home