ad
Deshabhimani

സ്കൂട്ടറില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു

.
വെബ് ഡെസ്ക്

Published on Jun 24, 2026, 12:01 AM | 1 min read

ആളൂർ

ഇലക്ട്രിക് സ്കൂട്ടറില്‍ പൊലീസ് ജീപ്പിടിച്ച് ഗുരുതരപരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ആളൂർ സ്വദേശി പീണിക്കപറമ്പിൽ ജുവിനാ (16)ണ് മരിച്ചത്. ഒരാഴ്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന തയ്യിൽ അനന്തകൃഷ്ണൻ(18) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജൂൺ 15ന് പകല്‍ 11.30-ന്‌ ആളൂ ർ കദളിച്ചിറയ്ക്ക് സമീപമായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ വലത്തോട്ട് തിരിയുന്നതിനിടെ പിന്നാലെത്തിയ തൃശൂർ റൂറൽ എസിപിയുടെ ഡാൻസാഫ് സ്ക്വാഡിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥികളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഹെൽമറ്റ് നിർബന്ധമില്ലാത്ത വിഭാഗത്തിൽപ്പെട്ട ഇലക്ട്രിക് സ്കൂട്ടറിലായിരുന്നു വിദ്യാർഥികളുടെ യാത്ര. ജുവിനിന്റെ കണ്ണുകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനംചെയ്തു. സംസ്കാരം വ്യാഴാഴ്ച ആളൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. അച്ഛൻ: രാജു. അമ്മ: ബീന. സഹോദരി: ജുവിന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home