ബൈക്കപകടത്തിൽ മരിച്ചു

ചാലക്കുടി
ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോട്ടാറ്റ് പതിയാപറമ്പില്‍ ആന്റണി (71) ആണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ 10.30ഓടെ കോട്ടാറ്റ് ജങ്ഷനിലായിരുന്നു അപകടം. തിരുത്തിപ്പറമ്പില്‍ പോയി മടങ്ങുമ്പോൾ ചാലക്കുടി- – മാള റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എഫ്‌സിഐ ഗോഡൗണിലെ റിട്ട. ജീവനക്കാരനാണ്. സംസ്‌കാരം ശനി വൈകിട്ട് നാലിന് കോട്ടാറ്റ് സെന്റ്.ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ മേരി. മക്കള്‍: മെജോ, പ്രീജ.










0 comments