കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് 2 യുവാക്കൾ മരിച്ചു

ഊരകം
ഊരകത്ത് കണ്ടെയ്നർ ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾ മരിച്ചു. ചേർപ്പ് പെരുമ്പിള്ളിശേരി വടക്കൂട്ട് ജഗന്നിവാസന്റെയും ബേബിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (30), പെരുമ്പിള്ളിശേരി മിത്രാനന്ദപുരം വെള്ളിയത്ത് ശശിയുടെയും രാധികയുടെയും മകൻ കണ്ണൻ (20) എന്നിവരാണ് മരിച്ചത്. ചൊവ്വ രാത്രി 10.30 നായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ അടിയിലേക്ക് പൂച്ചിന്നിപ്പാടം ഭാഗത്ത് നിന്ന് ഊരകത്തേക്ക് വരികയായിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന ഉണ്ണിക്കൃഷ്ണനും കണ്ണനും തൽക്ഷണം മരിച്ചു. പൊലീസും അഗ്നിരക്ഷാ സേന അംഗങ്ങളും ഒരു മണിക്കൂറോളം സമയമെടുത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. കണ്ണന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. ദുർഗ, കാവ്യ എന്നിവർ സഹോദരിമാരാണ്. ഉണ്ണിക്കൃഷ്ണന്റെ സംസ്‌കാരം വ്യാഴം രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. സഹോദരി: ശ്രീലക്ഷ്മി.









0 comments