Deshabhimani

ഒക്യുപൈ ഡൽഹി സമരം

ഡിജിറ്റൽ വേദിയൊരുക്കി സിഐടിയു

സിഐടിയു വെബ്സൈറ്റില്‍ തയ്യാറാക്കിയിട്ടുള്ള പാര്‍ലമെന്റ് മാര്‍ച്ച്

സിഐടിയു വെബ്സൈറ്റില്‍ തയ്യാറാക്കിയിട്ടുള്ള പാര്‍ലമെന്റ് മാര്‍ച്ച്

വെബ് ഡെസ്ക്

Published on Nov 26, 2026, 12:12 AM | 1 min read

തിരുവനന്തപുരം

"ഒക്യുപൈ ഡല്‍ഹി' സിഐടിയു പാര്‍ലമെന്റ് മാര്‍ച്ചിലെ സമരപോരാളിയായി പങ്കുചേര്‍ന്നാലോ? പാർലമെന്റിലേക്കുള്ള ജനക്കൂട്ടത്തിൽ ഒരാളോ ഡല്‍ഹിയാത്രയിലേക്കുള്ള പ്രതീകാത്മക യാത്രയിൽ ഒരാളാ ആയാലോ? അതിനുള്ള അവസരമൊരുക്കുകയാണ് സിഐടിയു ജില്ലാ കമ്മിറ്റി. ഡല്‍ഹി മാര്‍ച്ചിന് പോകാന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ വേദിയൊരുക്കി, occupydelhi.com വെബ്സൈറ്റ്. സമരത്തിനുള്ള പിന്തുണയെ ഗെയിം രീതിയിലാണ് ആവിഷ്കരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. വെബ്സൈറ്റില്‍ "ഒരുമിച്ച് മുന്നോട്ട്' എന്നത് തെരഞ്ഞെടുത്ത് രാജ്യത്തെവിടെനിന്ന് പേരും സ്ഥലവും ചേർത്ത് സമരത്തെ പിന്തുണയ്ക്കാം. നമ്മളുടെ പിന്തുണ വ്യക്തമാക്കുന്ന നാല് ദൃ-ശ്യങ്ങളാണ് വെബ്സൈറ്റിലുള്ളത്. പാർലമെന്റിലേക്ക് നീങ്ങുന്ന ജനക്കൂട്ടം, ഡൽഹി എന്ന വാക്കിലെ സമരചുവര്‍, ഇന്ത്യയുടെ ഭൂപടം, തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള പ്രതീകാത്മക യാത്ര. ഇവയിൽ ഒരാളായി നമ്മളെ അടയാളപ്പെടുത്തും. ഇതിനൊപ്പം നമ്പർ സഹിതമുള്ള സപ്പോർട്ടർ കാർഡും ലഭിക്കും. കൂടാതെ സ്വന്തം ഫോട്ടോ ചേർത്ത് "ഞാനും ഒപ്പമുണ്ട്' ഫ്രെയിമും തയ്യാറാക്കാം. വെബ്സൈറ്റില്‍ സമരത്തിന്റെ എട്ട്‌ ആവശ്യം ലളിതമായി വിവരിക്കുന്നുണ്ട്‌. ലേബർകോഡ് കാരണം ജോലിസമയം കൂടുകയും അത് വിശ്രമത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ ഇന്ററാക്ടീവ് ചാർട്ടും ക്വിസും സൈറ്റിലുണ്ട്‌. എസ്ഐആർ സാധാരണക്കാരുടെ വോട്ടവകാശത്തെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണവും ലഭിക്കും. ഡൽഹിയിലെ സമരത്തിന്റെ തത്സമയ വിവരങ്ങളും ചിത്രങ്ങളും കാണാം. ഇവയെല്ലാം വാട്സാപ്പില്‍ പങ്കുവയ്ക്കാവുന്ന വിധമാണ് തയ്യാറാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home