Deshabhimani

print edition യുപിയിലെ സീറ്റ്‌ തർക്കം; കോൺഗ്രസിന്‌ അതൃപ്‌തി

Congress
വെബ് ഡെസ്ക്

Published on Nov 26, 2026, 12:14 AM | 1 min read

ന്യൂഡൽഹി : ഉത്തർപ്രദേശിലെ സീറ്റ്‌ വിഭജനത്തിൽ തർക്കം ഒഴിയാതെ സമാജ്‌വാദി പാർടിയും കോൺഗ്രസും. 181 സീറ്റ് ആവശ്യപ്പെട്ട കോൺഗ്രസിന്‌ എസ്‌പി 26 മാത്രം പ്രഖ്യാപിച്ചത്‌ കോൺഗ്രസിനെ ചൊടിപ്പിച്ചു. ‘ഞങ്ങൾ ആവശ്യപ്പെട്ട സീറ്റല്ല അവർ പ്രഖ്യാപിച്ചത്‌; ഞങ്ങൾ ഭിക്ഷക്കാരല്ല’ – സഹാറൻപുർ എംപിയും കോൺഗ്രസ്‌ നേതാവുമായ ഇമ്രാൻ മസൂദ്‌ പൊട്ടിത്തെറിച്ചു. കോൺഗ്രസിന്റെ സംസ്ഥാനത്തെ രാഷ്ട്രീയ സ്വാധീനം അനുസരിച്ച്‌ 26 സീറ്റുകൾക്ക്‌ മാത്രമേ അർഹതയുള്ളൂവെന്നാണ്‌ എസ്‌പിയുടെ നിലപാട്‌.


രാജ്യത്തെ വലിയ പ്രതിപക്ഷ പാർടിയാണെന്ന അവകാശവാദം സംസ്ഥാനത്തെ സീറ്റ്‌ വിഭജന ചർച്ചയിൽ ഉന്നയിച്ചതുകൊണ്ട്‌ കാര്യമില്ലെന്നും എസ്‌പി നേതാക്കൾ തുറന്നടിച്ചു. ബെഹട്ട്‌, സഹാറൻപുർ, കൈറാന,അംറോഹ, ലളിത്‌പുർ മണ്ഡലങ്ങളിൽ എസ്‌പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.


ബെഹട്ടും സഹാറൻപുരും കോൺഗ്രസ്‌ അവകാശവാദം ഉന്നയിച്ച മണ്ഡലങ്ങളാണ്‌. തർക്കം രൂക്ഷമായതോടെ സമവായ ശ്രമവുമായി എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ രംഗത്തെത്തി. ജയസാധ്യതയ്‌ക്കാണ്‌ പരിഗണന നൽകേണ്ടതെന്നും സ്ഥാനാർഥികളുടെകാര്യത്തിൽ സംയുക്ത പരിശോധന നടത്താമെന്നും നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home