Deshabhimani

സ്‌കൂട്ടർ യാത്രികന്റെ മരണം: കാർ ഡ്രൈവർ അറസ്റ്റിൽ

.
വെബ് ഡെസ്ക്

Published on Nov 17, 2026, 12:36 AM | 1 min read

കൊടുങ്ങല്ലൂർ

എടവിലങ്ങിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പറവൂർ സ്വദേശി യദു കൃഷ്ണനെ(30)യാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റു ചെയ്തത്. അമിതവേഗത്തിൽ വന്ന കാർ സ്‌കൂട്ടറിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർ ലോകമലേശ്വരം സ്വദേശി പെട്ടിക്കാട്ടിൽ വൈശാഖ് (31)ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന യദു കൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 15ന് പകൽ 3.30ന് എടവിലങ്ങ് സ്‌കൂളിന് സമീപമായിരുന്നു അപകടം. വൈശാഖിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home