Deshabhimani

print edition രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം: കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടങ്ങി

KSRTEA Strike

കെഎസ്ആർടിഇഎ അനിശ്ചിതകാല സമരം ട്രാൻസ്‌പോർട്ട ഭവനുമുന്നിൽ സിഐടിയു സംസ്ഥാന ട്രഷറർ വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Nov 17, 2026, 12:47 AM | 1 min read

തിരുവനന്തപുരം: രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾക്കെതിരെ കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന കമ്മിറ്റി അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി യൂണിറ്റിൽനിന്ന് തൊഴിലാളികളുടെ പ്രതിഷേധ മാർച്ച് ആരംഭിച്ചു. ട്രാൻസ്‌പോർട്‌ ഭവനുമുന്നിൽ സമരം സിഐടിയു സംസ്ഥാന ട്രഷറർ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.


അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി വി കെ ഷീജ, അസോസിയേഷൻ ഭാരവാഹികളായ പി എ ജോജോ, എസ്‌ സുജിത് സോമൻ, എസ് ആർ നിരീഷ്, ആർ ഹരിദാസ്, എസ് സിന്ധു എന്നിവർ സംസാരിച്ചു.​ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുന്നതുവരെ ട്രാൻസ്പോർട്ട് ഭവനുമുന്നിൽ സമരം തുടരുമെന്ന് ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ പറഞ്ഞു. രാത്രി വൈകിയും സമരം തുടരുകയാണ്.


കെഎസ്ആർടിസി ജീവനക്കാരെ വേട്ടയാടുന്നത്‌ ചെറുക്കും: വി ശിവൻകുട്ടി


കെഎസ്ആർടിസി ജീവനക്കാരെ ദ്രോഹിക്കുന്ന നിലപാടുകളുമായി മാനേജ്‌മെന്റ് മുന്നോട്ടുപോയാല്‍ ശക്തമായി ചെറുക്കുമെന്ന് സിഐടിയു സംസ്ഥാന ട്രഷറർ വി ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾക്കെതിരെ കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചീഫ് ഓഫീസ് വളയൽ സമരത്തിന്റെ ഭാഗമായുള്ള ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നടപ്പിലാക്കുന്ന രാഷ്ട്രീയ പ്രേരിതമായ സ്ഥലംമാറ്റങ്ങൾ തൊഴിലാളികളെ മാനസികമായി തകർക്കുകയാണ്. സംഘടനാ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനും തൊഴിലാളികളെ ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം സ്ഥലംമാറ്റങ്ങൾ അടിയന്തരമായി പിൻവലിക്കാൻ മാനേജ്‌മെന്റ് തയ്യാറാകണം. തൊഴിലാളികൾക്കെതിരെ സ്വീകരിക്കുന്ന ഏകപക്ഷീയമായ ശിക്ഷാ നടപടികളും അവസാനിപ്പിക്കണം. സർക്കാർ പ്രഖ്യാപിച്ച സൗജന്യയാത്രാപദ്ധതിയുടെ പേരിൽ കെഎസ്ആർടിസിക്കുമേൽ പലിശഭാരം അടിച്ചേൽപ്പിക്കുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home