നൂറുമേനി വിളയിക്കാൻ വിദ്യാർഥികൾ

കൃഷിയിറക്കാന്‍ കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്‌കൂളിലെ വിദ്യാർഥികൾ പാടത്തിറങ്ങിയപ്പോള്‍
മങ്കൊമ്പ്
കൃഷിയിറക്കാന്‍ കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്‌കൂളിലെ വിദ്യാർഥികൾ പാടത്തേയ്ക്കിറങ്ങി. കാർഷിക ഭൂമിയായ കുട്ടനാട്ടിൽ നെൽകൃഷിയിൽ നിന്നും യുവജനങ്ങൾ മാറിനിൽക്കുന്ന സാഹചര്യത്തിൽ സ്കൂള്‍ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായിട്ടാണ് വിദ്യാർഥികള്‍ കൃഷിയിറക്കുന്നത്. പൂർവ വിദ്യാർഥിയും കർഷക അവാർഡ് ജേതാവുമായ സോജൻ വർഗീസ് സൗജന്യമായി വിട്ടുനൽകിയ ആലപ്പാത്തടി-മാടാംപാക്ക പാടശേഖരത്തിലെ അരയേക്കർ നിലത്തിലാണ് കുട്ടികൾ വിളവിറക്കിയിരിക്കുന്നത്. ഡ്രം നെല്‍ വിത്താണ് ഉപയോഗിച്ചത്. ഡ്രം സീഡർ ഉപയോഗിച്ച് വിതയ്ക്കുമ്പോഴുണ്ടാകുന്ന നേട്ടങ്ങളെയും ആധുനിക കൃഷി രീതിയുടെ പ്രാധാന്യങ്ങളെയും കുറിച്ച് സോജൻ വിദ്യാർഥികളോട് വിശദീകരിച്ചു. കാവാലം പഞ്ചായത്ത് പ്രസിഡന്റ് ജോജോ ആന്റണി, സ്‌കൂൾ മാനേജർ ഫാ. ജേക്കബ് കാട്ടടി എന്നിവർ ചേർന്ന് വിതയുത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മെർളിക്കുട്ടി ആന്റണി, അധ്യാപകരായ സാവിയോ കെ സാനിച്ചൻ, ശാലിനി ജയിംസ്, നിതിൻ ആന്റണി എന്നിവര്‍ സംസാരിച്ചു.








0 comments