Deshabhimani

print edition ഭൂപേഷ്‌ ബാഗേലിന്റെ മകന്റെ 61 കോടിയുടെ സ്വത്ത്‌
ഇഡി പിടിച്ചെടുത്തു

Chaitanya Baghel ED

ചൈതന്യ ബാഗേൽ

avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 12:50 AM | 1 min read

ന്യൂഡൽഹി: ഛത്തീസ്‌ഗഡ്‌ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഭൂപേഷ്‌ ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിന്റെ 61.20 കോടി രൂപയുടെ സ്വത്ത്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ (ഇഡി) പിടിച്ചെടുത്തു. സംസ്ഥാനത്തെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ദുർഗ്‌ ജില്ലയിലെ റിയൽ എസ്റ്റേറ്റ്‌ പദ്ധതിയിലെ 355 പ്ലോട്ടുകളാണ്‌ പിടിച്ചെടുത്തത്‌. ‘വിറ്റൽ ഗ്രീൻസ്‌’ എന്ന റിയൽ എസ്റ്റേറ്റ്‌ പദ്ധതിയിൽ ആകെ 385 പ്ലോട്ടുകളാണ്‌ ഉണ്ടായിരുന്നത്‌. 30 പ്ലോട്ടുകൾ വിറ്റിരുന്നു.


മദ്യനയ അഴിമതിയിലൂടെ ശേഖരിച്ച പണം റിയൽ എസ്റ്റേറ്റ്‌ ബിസിനസിൽ നിക്ഷേപിച്ചതായി ഇഡി ആരോപിച്ചു. 2019–2023 കാലത്ത്‌ കോൺഗ്രസ്‌ ഛത്തീസ്‌ഗഡ്‌ ഭരിച്ചപ്പോൾ മദ്യനയ അഴിമതിയിലൂടെ 2,883 കോടി രൂപയുടെ വരുമാനം ഉണ്ടാക്കിയെന്നാണ്‌ ഇഡി പറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

football

03

print edition അണ്ടർ 17 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ: ഇന്ത്യ 
പലസ്‌തീനോട്‌
KSRTEA Strike

05

print edition രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം: കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടങ്ങി
deshabhimani section

Recommended

Deshabhimani
Home