Deshabhimani

ശബരിമല സർവീസിന്‌ പാലായിൽ പകരം ക്രമീകരണമില്ല

10 ദീർഘദൂര സർവീസ്‌ മുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2026, 12:45 AM | 1 min read

പാലാ മലബാർ മേഖലയിലേക്കും തെക്കൻ ജില്ലകളിലേക്കും ഉൾപ്പെടെ പാലാ കെഎസ്ആർടിസി ഡിപ്പോയിൽനിന്നുള്ള 10 ദീർഘദൂര സർവീസുകൾ ചൊവ്വാഴ്ച മുതൽ മുടങ്ങും. ശബരിമല പ്രത്യേക സർവീസിന്റെ പേരിലാണ് സ്ഥിരയാത്രക്കാർ ആശ്രയിച്ച ദീർഘദൂര സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് സർവീസുകൾ കൂട്ടത്തോടെ പിൻവലിക്കുന്നത്. പകരം ക്രമീകരണമില്ലാതെയുള്ള മാനേജ്മെന്റ് നടപടി നിരവധി യാത്രക്കാരെ പെരുവഴിയിലാക്കും. ഡിപ്പോയിൽനിന്ന് പുലർച്ചെ മൂന്നിന് അയച്ചിരുന്ന കണ്ണൂർ, എട്ടിനുള്ള കോഴിക്കോട് സൂപ്പർ ഫാസ്റ്റുകളും 5.40ന്റെ പാലക്കാട്, ആറിനുള്ള തൃശൂർ, വൈകിട്ട് 4.30നുള്ള പാലക്കാട് ഫാസ്റ്റ് സർവീസുകളാണ്‌ പിൻവലിച്ചത്‌. 5.45 വൈറ്റില, ആറിന്റെ കുമളി, 6.10 കൊല്ലം, 2.10 വൈറ്റില, മൂന്നിനുള്ള തിരുവനന്തപുരം സർവീസും പിൻവലിച്ചു. പ്രത്യേക സർവീസിനായി ഡിപ്പോയിൽനിന്ന്‌ രണ്ട് സൂപ്പർഫാസ്റ്റ് ഉൾപ്പെടെ ആറ് ബസുകളാണ് പൂൾ ചെയ്തതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. മറ്റ് സ്ഥലങ്ങളിലേക്ക്‌ അയച്ചിരുന്ന തിരക്കേറിയ സർവീസും ചൊവ്വാഴ്ച മുതൽ മുടങ്ങുമെന്നാണ് വിവരം. കണ്ണൂർ ഉൾപ്പെടെയുള്ള സർവീസുകൾ മുൻകൂർ ബുക്കിങ്ങിൽ മുഴുവൻ സീറ്റുകളും നിറയുമായിരുന്നു. കെഎസ്ആർടിസി ‘ചലോ ആപ്പിൽ' സീറ്റ് ബുക്കിങ്ങിനായി ശ്രമിച്ച സ്ഥിരയാത്രക്കാർക്ക് സർവീസ്‌ സമയം വിവരം ലഭ്യമല്ലാതായി. ഇതോടെ എൻക്വയറിയിൽ ബന്ധപ്പെട്ടപ്പോഴാണ്‌ ദീർഘദൂര ബസുകൾ ഉൾപ്പെടെ പ്രത്യേക സർവീസിന് മാറ്റിയെന്ന്‌ അറിഞ്ഞത്‌. മുൻ വർഷങ്ങളിൽ പകരം ക്രമീകരണത്തിലൂടെ ഷെഡ്യൂൾ മുടക്കിയിരുന്നില്ല. സൂപ്പർഫാസ്റ്റിന് പകരം അയയ്ക്കാൻ ഡീലക്സ് ബസ് ഡിപ്പോയിൽ ഉണ്ടായിരുന്നിട്ടും ക്രമീകരണം നടത്തിയില്ല. സ്ഥിര സർവീസുകൾ മുടക്കുന്നതോടെ 25ൽപരം താൽക്കാലിക ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Chaitanya Baghel ED

02

print edition ഭൂപേഷ്‌ ബാഗേലിന്റെ മകന്റെ 61 കോടിയുടെ സ്വത്ത്‌
ഇഡി പിടിച്ചെടുത്തു
KSRTEA Strike

03

print edition രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം: കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടങ്ങി
deshabhimani section

Recommended

Deshabhimani
Home