Deshabhimani

രാഷ്ട്രപതിയെ കണ്ട വിദ്യാർഥികൾക്ക് ആദരം

പഴുവിൽ ഗോകുലം സ്‌കൂളിലെ വിദ്യാർഥികൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചപ്പോൾ

പഴുവിൽ ഗോകുലം സ്‌കൂളിലെ വിദ്യാർഥികൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Nov 17, 2026, 12:45 AM | 1 min read

പഴുവിൽ

​രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രത്യേക ക്ഷണപ്രകാരം ഡൽഹിയിലെ രാഷ്ട്രപതി ഭവൻ സന്ദർശിച്ച് രാഷ്ട്രപതിയുമായി സംവദിച്ച പഴുവിൽ ഗോകുലം പബ്ലിക് സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും സ്കൂളിൽ ആദരിച്ചു. നാല് വിദ്യാർഥികൾക്കാണ് രാഷ്ട്രപതിക്കൊപ്പം വേദി പങ്കിടാനും സൗഹൃദ സംഭാഷണം നടത്താനും അപൂർവ അവസരം ലഭിച്ചത്. വർണന, തപസ്, ഋതികൃഷ്ണ, നീതി എന്നീ വിദ്യാർഥികളും സ്കൂൾ പ്രിൻസിപ്പൽ ഡോ. അഭിലാഷ്, അധ്യാപകൻ അനിൽകുമാർ എന്നിവരുമാണ് ഡൽഹിയിലെത്തി രാഷ്ട്രപതിയെ കണ്ടത്. കുട്ടികളുമായുള്ള സംവാദത്തിന്റെ ദൃശ്യങ്ങൾ രാഷ്ട്രപതി തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ വർണന എഴുതിയ പുസ്തകം അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിച്ചതിന്റെ വിശേഷങ്ങളും രാഷ്ട്രപതി വീഡിയോയിൽ പ്രത്യേകം പരാമർശിച്ചു. സ്‌കൂൾ കറസ്പോണ്ടന്റ് ധനജ സലീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീജ ബോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Chaitanya Baghel ED

02

print edition ഭൂപേഷ്‌ ബാഗേലിന്റെ മകന്റെ 61 കോടിയുടെ സ്വത്ത്‌
ഇഡി പിടിച്ചെടുത്തു
KSRTEA Strike

03

print edition രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം: കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടങ്ങി
deshabhimani section

Recommended

Deshabhimani
Home