ഒക്യുപൈ ഡൽഹി പാർലമെന്റ് മാർച്ച്
ജില്ലാ വാഹന പ്രചാരണ ജാഥയ്‌ക്ക് ഉജ്വല തുടക്കം

അരൂർ
ഡിസംബർ ഒന്നുമുതൽ സിഐടിയു സംഘടിപ്പിക്കുന്ന ‘ഒക്യുപൈ ഡൽഹി’ പാർലമെന്റ് മാർച്ചിന്റെ പ്രചാരണ വാഹന ജാഥയ്‌ക്ക് ജില്ലയിൽ ഉജ്വല തുടക്കം. അരൂർ പഞ്ചായത്ത് മാനവീയം ഗ്രൗണ്ടിൽ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിയമ്മ ജാഥാ ക്യാപ്റ്റൻ പി ഗാനകുമാറിന് പതാക കൈമാറി ഉദ്‌ഘാടനംചെയ്‌തു. തൊഴിലാളികളെ ദ്രോഹിക്കുന്ന കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ നയമാണെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ലേബർ കോഡ് സൃഷ്‌ടിച്ച് കേന്ദ്രത്തിൽ ബിജെപിയും അവർക്ക് ഒത്താശ ചെയ്യുന്ന കോൺഗ്രസ് സംസ്ഥാനങ്ങളിലും തൊഴിലാളികളെ പട്ടിണിക്കിടുന്നുവെന്നും അവർ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി കെ സാബു അധ്യക്ഷനായി. ജാഥാ വൈസ് ക്യാപ്റ്റൻ എച്ച് സലാം, മാനേജർ ജി രാജമ്മ, ജാഥാംഗങ്ങളായ കെ പ്രസാദ്, ടി കെ ദേവകുമാർ, എൻ ആർ ബാബുരാജ്, കെ കെ അശോകൻ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം സി വി ജോയി, ഏരിയ സെക്രട്ടറി പി ഡി രമേശൻ എന്നിവർ സംസാരിച്ചു. ജാഥാ പര്യടനം ചൊവ്വാഴ്‌ച ആരംഭിക്കും. ബുധനാഴ്‌ചയാണ് സമാപനം. ലേബർകോഡ് പിൻവലിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം 42,000 രൂപയാക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, തുല്യ ജോലിക്ക് തുല്യവേതനം നടപ്പാക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയു ഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.









0 comments