Deshabhimani

അതിഥിത്തൊഴിലാളി 
മുങ്ങി മരിച്ചു

Deepak

ദീപക്

വെബ് ഡെസ്ക്

Published on Oct 05, 2026, 12:06 AM | 1 min read

വാടാനപ്പള്ളി

സുഹൃത്തുമായി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അതിഥിത്തൊഴിലാളി മുങ്ങി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ദീപക് (40) ആണ് മരിച്ചത്. ഞായർ പകൽ 12.30 ഓടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായിരുന്നു. സുഹൃത്തായ മറ്റൊരു മത്സ്യതൊഴിലാളിയുമൊത്താണ് കുളിക്കാനിറങ്ങിയത്. രണ്ടാളും വെള്ളത്തിൽ ഇറങ്ങിയെങ്കിലും ദീപക് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്ത് ആളുകളെ കൂട്ടിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി. അഗ്‌നി സുരക്ഷാ സേനാ അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇടശേരി ബീച്ചിൽ വാടക ഷെഡിലാണ്‌ ദീപക്‌ താമസിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home