Deshabhimani

കെഎംഎംഎല്ലിൽ തൊഴിലാളി വിരുദ്ധത

ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്‌; 7ന്‌ മഹാധർണ

KMML
വെബ് ഡെസ്ക്

Published on Oct 05, 2026, 12:36 AM | 1 min read

കൊല്ലം

കെഎംഎംഎൽ മാനേജ്മെന്റിന്റെയും യുഡിഎഫ് സർക്കാരിന്റെയും തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ സിഐടിയു പ്രക്ഷോഭത്തിലേക്ക്‌. ഇതിന്‌ തുടക്കം കുറിച്ച്‌ ബുധനാഴ്ച കെഎംഎംഎൽ കമ്പനി പടിക്കൽ രാവിലെ എട്ടു മുതൽ മഹാധർണ നടക്കും. ​കരിമണൽ ലഭ്യത 
ഉറപ്പുവരുത്തുക കരിമണലിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കമ്പനിക്ക് നിലവിൽ ധാതുമണൽ ലഭിക്കുന്നില്ല. ആറു വർഷമായി തോട്ടപ്പള്ളിയിൽനിന്ന്‌ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ ലഭിച്ചുകൊണ്ടിരുന്ന കരിമണൽ ഇത്തവണ ലഭിച്ചിട്ടില്ല. കരിമണൽ വ്യവസായത്തിൽ കണ്ണുനട്ട് വട്ടമിട്ട് പറക്കുന്ന കഴുകന്മാരിലേക്ക് കെഎംഎംഎല്ലിനെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌. ​പത്താം ദീർഘകാല കരാർ ശമ്പളകുടിശ്ശിക തൊഴിലാളികളുടെ പത്താം ദീർഘകാല കരാർ ഒപ്പിട്ട് സർക്കാർ അംഗീകാരത്തോടെ 2026 ജനുവരി മുതൽ ശമ്പളത്തിൽ നടപ്പാക്കിയെങ്കിലും വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. തൊഴിലാളി യൂണിയനുകളും മാനേജ്മെന്റും സർക്കാരും തമ്മിൽ ചർച്ച നടത്തി ഒപ്പിട്ടത് 13.50 ശതമാനം ഫിറ്റ്മെന്റ്‌ ബെനിഫിറ്റ് ആയിരുന്നു. എൽഡിഎഫ് ഭരണകാലത്ത് നേടിയെടുത്തതാണ് പതിമൂന്നര ശതമാനം ഫിറ്റ്മെന്റ്‌ വർധന. എന്നാൽ, അത് 10 ശതമാനമായി വെട്ടിക്കുറയ്‌ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്‌. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് ചർച്ച ചെയ്ത് അംഗീകരിച്ച് ലഭ്യമാക്കിയ ശമ്പളം വെട്ടിക്കുറക്കാനുള്ള നീക്കം. ​ജീവനക്കാരുടെ 
അനാവശ്യ സ്ഥലംമാറ്റം കഴിഞ്ഞകാലത്ത്‌ ഇല്ലാത്തതരത്തിൽ ജീവനക്കാരുടെ ആത്മവിശ്വാസത്തെ തകർക്കുന്ന അനാവശ്യ രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങൾ കമ്പനിയിൽ നടക്കുന്നു. കൂടാതെ യൂണിയനും മാനേജ്മെന്റുമായി നടത്തുന്ന ചർച്ചയിലെ തീരുമാനങ്ങൾ മാനേജ്മെന്റ്‌ നടപ്പാക്കാതെ രാഷ്ട്രീയ പ്രേരിതമായി നിലപാടുകളെടുക്കുന്ന രീതിയാണിപ്പോൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പലപ്പോഴായി യൂണിയൻ കത്തു നൽകിയിട്ടും അതൊന്നും നടപ്പാക്കുന്നില്ല. ഇ‍ൗ സാഹചര്യത്തിൽ സംഘടിപ്പിക്കുന്ന മഹാധർണയിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ കമ്പനിയിലെ എല്ലാ ജീവനക്കാരും ഒന്നിച്ച് അണിചേരണമെന്ന് കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ സിഐടിയു ജനറൽ സെക്രട്ടറി വി സി രതീഷ് കുമാർ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home