Deshabhimani

ചമ്പന്നൂർ മേൽപ്പാലവും അങ്കമാലി ബൈപാസും 
യാഥാർഥ്യമാക്കണം

Lorry Drivers and Cleaners Union

അങ്കമാലി മേഖലാ ലോറിഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്‌സ് യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം 
സിഐടിയു ജില്ലാസെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 01:15 AM | 1 min read

അങ്കമാലി


ചമ്പന്നൂർ റെയിൽവേ മേൽപ്പാലവും അങ്കമാലി ബൈപാസും യാഥാർഥ്യമാക്കണമെന്ന് അങ്കമാലി മേഖലാ ലോറി ഡ്രൈവേഴ്സ് ആൻഡ്‌ ക്ലീനേഴസ് യൂണിയൻ (സിഐടിയു) 41–-ാമത് വാർഷിക സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. സിഐടിയു ജില്ലാസെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ സി കെ സലിം കുമാർ അധ്യക്ഷനായി. പി എ ഷുക്കൂർ റിപ്പോർട്ട് അവതരിപ്പിച്ചു.


സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ഷിബു, കെ പി റെജിഷ്, സിഐടിയു ഏരിയ പ്രസിഡന്റ്‌ പി വി ടോമി, കെ ആർ സജി, പി എൻ ചെല്ലപ്പൻ, പി ജെ വർഗീസ്, സജി വർഗീസ്, പി എ ഷുക്കുർ, ബിനോയ് ദേവസി എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home