Deshabhimani

സിപിഐ എം കോഴിക്കോട് 
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം നാളെ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2026, 01:06 AM | 1 min read

സ്വന്തം ലേഖകൻ

കോഴിക്കോട്‌

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം ചൊവ്വ തുടങ്ങും. എ കെ ജി ഹാളിൽ രാവിലെ ഒന്പതരയ്‌ക്ക്‌ മുതിർന്ന നേതാവ്‌ സി ഭാസ്‌കരൻ പതാക ഉയർത്തുന്നതോടെ രണ്ടുദിവസത്തെ യോഗത്തിന്‌ തുടക്കമാവും. രാവിലെ പത്തിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ യോഗം ഉദ്‌ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വർഗ ബഹുജനസംഘടനാ പ്രതിനിധികളുമുൾപ്പെടെ 125 പേർ യോഗത്തിൽ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, എളമരം കരീം, കെ കെ ശൈലജ, പി സതീദേവി, ടി പി രാമകൃഷ്‌ണൻ, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി എ മുഹമ്മദ്‌ റിയാസ്‌, സി എൻ മോഹനൻ, വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട്‌ നടന്നതിനാൽ ജില്ലാ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി റാലിയും പൊതുസമ്മേളനവും ഒഴിവാക്കി. യോഗം ബുധനാഴ്‌ച വൈകിട്ട്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home