Deshabhimani

ആറാട്ടുപുഴയിലെ ലൈബ്രറികൾ ഡിജിറ്റൈസ് ചെയ്‌തു

librarary

ആറാട്ടുപുഴ മേഖലയിലെ ലൈബ്രറികളുടെ സമ്പൂർണ ഡിജിറ്റെസേഷൻ സമ്മേളനം ഡോ. ബിച്ചു എക്‍സ് മലയിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 12:39 AM | 1 min read

ഹരിപ്പാട്

ആറാട്ടുപുഴ പഞ്ചായത്തിലെ ലൈബ്രറികളുടെ സമ്പൂർണ ഡിജിറ്റൈസേഷൻ പ്രഖ്യാപനവും പരീക്ഷകളിൽ മികവ്‌ തെളിയിച്ച വിദ്യാർഥികൾക്ക് പുരസ്‌കാര വിതരണവും നടന്നു. കള്ളിക്കാട് എ കെ ജി നഗറിൽ നടന്ന സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. ബിച്ചു എക്‌സ്‌ മലയിൽ ഉദ്ഘാടനംചെയ്‌തു. എം പ്രതാപൻ അധ്യക്ഷനായി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി, പ്രസിഡന്റ് ജി സന്തോഷ്‌കുമാർ, രമ്യ ജ്യോതി, വി സുധീർ, ജയറാം എസ് മംഗലം, സന്തോഷ് എസ് വേലിയിൽ, എസ് വിനോദ്, സലിം, സന്തോഷ്‌കുമാർ, ഷിബു എസ് കുന്നേൽ, പി എസ് ബിമൽ റോയി, പി പ്രമോദ് എന്നിവർ സംസാരിച്ചു.മാനിഷാദ പുരസ്‌കാര ജേതാവ് സി എൻ എൻ നമ്പി, ഇൻഫോ ലൈബ്രറി ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കിയ കള്ളിക്കാട് എ കെ ജി ലൈബ്രറി സെക്രട്ടറി സുധി സഞ്‌ജയൻ, നാടകപ്രതിഭ കള്ളിക്കാട് ശശികുമാർ, ചിത്രകാരി വിജയകുമാരി ആറാട്ടുപുഴ, എഴുത്തുകാരായ ഷെഫീഖ് മുസ്‌തഫ, അശോകൻ രാമാനുജൻ, സജു ഡി കള്ളിക്കാട് എന്നിവരെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home