ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തും: വി ചെന്താമരാക്ഷൻ

പാലക്കാട്
ജില്ലയിലെ പാർടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ പര്യാപ്‌തമായ ചർച്ചകളും നിർദേശങ്ങളും വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ഉയർന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളും സംഘടനാപരമായി മുന്നേറുന്നതിന് ആവശ്യമായ തീരുമാനങ്ങളും യോഗത്തിലുണ്ടായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രസ്ഥാനം വലിയ പോറലേൽക്കാതെ പിടിച്ചുനിന്ന ജില്ലയാണ് പാലക്കാട്. നഷ്‌ടപ്പെട്ട മൂന്ന് സീറ്റുകൾ തിരിച്ചുപിടിക്കാനാവശ്യമായ പ്രവർത്തനം നടത്തും. ജില്ലയുടെ വികസനത്തിലും പുരോഗതിയിലും സിപിഐ എം ഒരുപാട് സംഭാവന നൽകി. ജില്ലയിലെ ഏറ്റവും പ്രബലമായ സംഘടനയുമാണ്– ചെന്താമരാക്ഷൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ സുരേഷ്‌ബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments