വാഹനം തട്ടി മേൽമൂടി പകുതി തകർന്ന കിണർ അപകടഭീഷണി

വാഹനം തട്ടി മേൽമൂടി പകുതി തകർന്ന് റോഡരുകിൽ അപകടസാധ്യത ഉയർത്തുന്ന കിണർ
ഹരിപ്പാട്
താമല്ലാക്കൽ ബസ് സറ്റോപ്പിന് സമിപം ദേശീയപാത 66 ലെ സർവീസ് റോഡിൽ വാഹനം തട്ടി മേൽമൂടി പകുതി തകർന്ന കിണർഅപകടഭീഷണി ഉയർത്തുന്നു. താമല്ലാക്കൽ ജങ്‌ഷനിൽ മമ്പള്ളി റോഡ് ചേരുന്ന ഭാഗത്താണ് മേൽ മൂടി പാതി തകർന്ന കിണറുള്ളത് ബസ് കയറാൻ ആളുകൾ വന്നു പോകുന്നതും ഇതുവഴിയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ കിണറ്റിൽ വീഴാൻ സാധ്യതയേറെയാണ്. സമീപം വഴിവിളക്കുകൾ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു.








0 comments