Deshabhimani

ട്രെയിന്‍ തട്ടി മരിച്ചു

Geetha

ഗീത

വെബ് ഡെസ്ക്

Published on Oct 05, 2026, 12:02 AM | 1 min read

ചാലക്കുടി

മധ്യവസ്‌ക ട്രെയിന്‍ തട്ടി മരിച്ചു. മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഞായര്‍ പകൽ മൂന്നോടെയായിരുന്നു സംഭവം. മുരിങ്ങൂര്‍ മണ്ടിക്കുന്ന് ഊട്ടോളി വീട്ടില്‍ ഗീത(57)ആണ് മരിച്ചത്. ചേര്‍ത്തലയിലുള്ള മകളെ ട്രെയിന്‍ കയറ്റി വിടാനായി എത്തിയതായിരുന്നു ഗീത. മൂവരും റെയില്‍പ്പാളം കടന്നാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രാക്കിന്റെ തൊട്ടരികില്‍ പ്ലാറ്റ് ഫോമില്‍ മറന്നുവച്ച ബാഗ് എടുക്കുന്നതിനിടെ ഗീതയെ എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിന്‍ ഇടിക്കുകയായിരുന്നു.മകളുടെയും പേരക്കുട്ടിയുടെയും കൺമു]നനിലായിരുന്നു അപകടം. ഭർത്താവ്‌: ശശി. മകൾ: ശാരി. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home