കൂടപ്പുഴ തടയണയില്‍ കാല്‍നടക്കാരന്‍ കുടുങ്ങി

കൂടപ്പുഴ തടയണയില്‍ കാല്‍നടക്കാരന്‍ കുടുങ്ങി
ചാലക്കുടി
ചാലക്കുടിപ്പുഴക്ക് കുറുകെയുള്ള കൂടപ്പുഴ തടയണയില്‍ കാല്‍നടക്കാരന്‍ കുടുങ്ങി. ഇയാളെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. മേലൂര്‍ സ്വദേശി വെള്ളാച്ചേരി ഗിരിജന്‍(58)ആണ് കുടുങ്ങിയത്. ചൊവ്വാഴ്‌ച രാവിലെ മേലൂരില്‍ നിന്ന് തടയണവഴിയാണ് ഇയാള്‍ ചാലക്കുടിയിലെത്തിയത്. പിന്നീട് തടയണ വഴി തന്നെ മേലൂരിലേക്ക് തിരിച്ച് പോകുന്ന വഴിയാണ് കുടുങ്ങിയത്. അപ്രതീക്ഷിതമായി പുഴയില്‍ വെള്ളം ഉയര്‍ന്നതാണ് കാരണം. നിലവിളികേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് അഗ്നിരക്ഷാസേനയില്‍ വിവരമറിയിച്ചത്. അഗ്നിരക്ഷാസേന വടമിട്ടുകൊടുത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന ഗിരിജനെ രക്ഷിച്ചു.











0 comments