കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഒല്ലൂർ
കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വിയ്യൂർ പാടൂക്കാട് പ്ലാവിൻകൂട്ടത്തിൽ നിധിൻ (34) ആണ് മരിച്ചത്. ചൊവാഴ്‌ച വൈകിട്ട് ആറോടെ ഒല്ലൂർ പനംകുറ്റിച്ചിറ കുളത്തിന് സമീപമാണ് അപകടം. തൃശൂരിൽനിന്ന് എരുമേലിയിലേക്ക് പോയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ തൃശൂർ ഭാഗത്തേക്ക് പോയിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് കയറിപോയി. ഒല്ലൂർ ആക്ട്സ് പ്രവർത്തകർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരിങ്ങാലക്കുട ചോളമണ്ഡലം ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അച്ഛൻ: സുരേഷ് കുമാർ. അമ്മ: ജ്യോതി. ഭാര്യ: സ്നിയ. മക്കൾ: ഇഹാൻ, ഇയാൻ.









0 comments