യുവാവ് കുളത്തിൽവീണ് മരിച്ചു

അഭിഷേക്
പെരുമ്പിലാവ്
ചങ്ങരംകുളം ഒതളൂരിൽ യുവാവ് കുളത്തിൽ വീണ് മരിച്ചു. കുറ്റിപ്പുറം കോട്ടിരി വീട്ടിൽ അഭിഷേക് (18) ആണ് മരിച്ചത്. അമ്മവീടായ ഒതളൂരിൽ താമസിച്ചിരുന്ന അഭിഷേക് ശബരിമലയ്‌ക്ക് പോകാൻ മാലയിട്ടിരിക്കുകയായിരുന്നു. വെള്ളി പകൽ 12.30ന് വീടിനുസമീപത്തെ പടിഞ്ഞാറ്റുമുറി അയ്യപ്പൻകാവ് ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം. കുളത്തിലിറങ്ങിയ അഭിഷേക് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുന്നംകുളത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് യുവാവിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. അച്ഛൻ: പരേതനായ ബൈജു. അമ്മ: മേലേപുരക്കൽ ബിജിമോൾ.









0 comments