Deshabhimani

ഗജരാജന്‌ പ്രണാമമര്‍പ്പിച്ച് പിന്മുറക്കാര്‍

വെബ് ഡെസ്ക്

Published on Nov 21, 2026, 12:32 AM | 1 min read

സ്വന്തം ലേഖകൻ

ഗുരുവായൂര്‍

അഞ്ചര പതിറ്റാണ്ട്‌ ഗുരുവായൂരിലെ തിടമ്പേറ്റി, 1976 ല്‍ ഏകാദശിനാളിന്റെ ദുഃഖമായി ചരിഞ്ഞ ആനപ്രേമികളുടെ ഗജരാജന്‍ കേശവന് ഓര്‍മനാളില്‍ പിന്മുറക്കാരുടെ പ്രണാമം. ദേവസ്വം ആനത്താവളത്തിലെ 12 ആനകളാണ് തങ്ങളുടെ അഗ്രജനായിരുന്ന കേശവന്റെ അനുസ്മരണദിനത്തില്‍ ആദരവുമായെത്തിയത്. തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽനിന്ന് തുടങ്ങിയ ഗജഘോഷയാത്രയില്‍ ഗുരുവായൂർ കേശവന്റെ കോലമേറ്റി കൊമ്പ ന്‍ ഇന്ദ്രസെനും ഗുരുവായൂരപ്പന്റെ ഫോ ട്ടോ വഹിച്ച് കൊമ്പന്‍ ബൽറാമും മഹാലക്ഷ്മിയുടെ ചിത്രം വഹിച്ച് കൊമ്പൻ ചെ ന്താമരാക്ഷനും ഘോഷയാത്രക്കു മുന്നി ല്‍ നീങ്ങി. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെത്തിയ ഘോഷയാത്ര ക്ഷേത്രവും രുദ്രതീര്‍ഥക്കുളവും പ്രദക്ഷിണം ചെ യ്ത്‌ ശ്രീവത്സം ഗസ്റ്റ്ഹൗസ് അങ്കണത്തിലെ കേശവന്റെ പൂര്‍ണകായ പ്രതിമക്കു മുന്നില്‍ അണിനിരന്നു. ഇന്ദ്രസെന്‍ കേശവന്റെ പ്ര തിമ വലംവച്ച് പുഷ്പ ചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് പുഷ്പാർച്ചന നടത്തി. എൻ കെ അക്ബ ർ എംഎൽഎ, ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാൽ, നിയുക്ത ഭരണസമിതിയംഗങ്ങളായ ശിവൻ പാലിയത്ത്, പി എ അഭിലാഷ് എന്നിവരും പുഷ്പാര്‍ച്ചന നടത്തി. ആനയൂട്ടും നടന്നു. ആയിരങ്ങളാണ് കേശവൻ അനുസ്മരണച്ചടങ്ങ് വീക്ഷിക്കാനെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

T N Prathapan

01

print edition പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു
Fisherman

02

print edition മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‌ പൂട്ട്‌
guruvayoor temple

03

print edition ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ: ഗുരുവായൂരിൽ വനിതകൾക്ക് ദർശനത്തിന് പ്രത്യേക വരി
V Sivankutty

04

print edition ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ 
ലീഗ്‌ മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി
deshabhimani editorial

05

print edition മോദിയുടെ വിമർശം കാപട്യത്തിന്റെ പരകോടി
P Jayarajan.jpg

06

print edition ഞങ്ങൾ ആക്രമിക്കപ്പെട്ടതുപോലും സംശയനിഴലിലാക്കി
deshabhimani section

Recommended

Deshabhimani
Home