print edition ആർഎസ്‌എസ് അജൻഡ നടപ്പാക്കാൻ ലീഗ് മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി

വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാനുള്ള ശ്രമത്തിനും ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്നതിനും മുസ്ലിംലീഗ് മന്ത്രി കൂട്ടുനിൽക്കുന്നെന്ന് വി ശിവൻകുട്ടി. ആർഎസ്എസിന്റെ കുട്ടികളുടെ വിഭാഗമായ ബാലഗോകുലത്തിന്റെ പരീക്ഷ സ്‌കൂളുകളിൽ നടത്താൻ മന്ത്രി അറിയാതെ അനുമതി നൽകാനാകില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ മന്ത്രി മടികാണിക്കുന്നത് സംശയം വർധിപ്പിക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓൾ പ്രൊമോഷൻ സന്പ്രദായം നിർത്തലാക്കിയ എൽഡിഎഫ് നടപടിക്ക് ദേശീയാടിസ്ഥാനത്തിൽ അംഗീകാരം ലഭിച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നശേഷം സബ്‌ജക്ട് മിനിമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് വിദ്യാർഥികളുടെ അവസരം നഷ്‌ടപ്പെടും. അധ്യാപക പരിശീലനം ഒരു ദിവസമാക്കി ചുരുക്കിയതും അക്കാദമികരംഗത്തെ ബാധിക്കും. പുതിയ ബാച്ച് അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
90 ശതമാനവും മലപ്പുറത്തെ അൺഎയ്‌ഡഡ് സ്ഥാപനങ്ങൾക്കും എയ്‌ഡഡ് സ്ഥാപനങ്ങൾക്കും വീതംവച്ച് നൽകിയിരിക്കുകയാണ്. ഓരോ കോഴ്‌സിലും നാല് അധ്യാപക നിയമനം നടത്താനാകും. ഇതിനുപിന്നിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണം. എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സിന് മുഖ്യമന്ത്രി വി ഡി സതീശൻ നൽകിയ ഉറപ്പുകൾ പാലിക്കണം. പിഎം ശ്രീ നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.








0 comments