Deshabhimani

print edition കൊളംബിയയിൽ ജനകീയ പ്രക്ഷോഭം

Columbia

കൊളംബിയയിലെ ബോഗോട്ടയിലെ പ്രതിഷേധത്തിൽ പൊലീസിനെ 
നേരിടുന്ന പ്രക്ഷോഭകൻ

വെബ് ഡെസ്ക്

Published on Nov 21, 2026, 01:00 AM | 1 min read

ബോഗോട്ട: കൊളംബിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തിയാർജിക്കുന്നു. പ്രസിഡന്റ്‌ അബേലാഡോ ഡി ലാ എസ്‌പ്രിയേലയ്ക്ക്‌ എതിരെ തലസ്ഥാനമായ ബോഗോട്ടയിൽ വ്യാഴാഴ്ച നടന്ന സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. ട്രേഡ്‌ യൂണിന്റെയും വിദ്യാർഥികളുടെയും പ്രതിപക്ഷ പാർടികളുടെയും നേതൃത്വത്തിലാണ്‌ സമരം. മുൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ഗുസ്‌താവോ പെത്രോയും സമരത്തിന്‌ ഐക്യദാർഢ്യം അറിയിച്ചു.


ജീവിതച്ചെലവ്‌ വർധനയ്ക്കും നികുതി പരിഷ്‌കാരങ്ങൾക്കും കൊളംബിയ അമേരിക്കയുമായി നടപ്പാക്കാനൊരുങ്ങുന്ന സൈനിക സഹകരണത്തിനും എതിരെയുമാണ്‌ ജനങ്ങൾ തെരുവിലിറങ്ങിയത്‌. പ്രധാന നഗരങ്ങളിൽ സമരം നടന്നു. ചിലയിടങ്ങളിൽ ആക്രമാസക്തമായി.


നിലവിൽ 1419 ഡോളർ ലഭിക്കുന്നവരാണ്‌ നികുതി അടയ്ക്കേണ്ടത്‌. നടപ്പാക്കാനൊരുങ്ങുന്ന നികുതി പരിഷ്‌കാരത്തിൽ 985 ഡോളർ വരുമാനമുള്ളവരും നികുതി അടയ്ക്കണം. നേരത്തെ ഭക്ഷ്യസാധനങ്ങൾക്ക്‌ നികുതി ഏർപ്പെടുത്താൻ എടുത്ത തീരുമാനം കനത്ത പ്രതിഷേധത്തെത്തുടർന്ന്‌ പിൻവലിച്ചിരുന്നു.


യുഎസ്‌ സൈനിക നടപടി വേണ്ട


മയക്കുമരുന്ന്‌ മാഫിയയ്ക്ക്‌ എതിരെ കൊളംബിയ അമേരിക്കയുമായി കൈകോർത്ത്‌ നടപ്പാക്കാനൊരുങ്ങുന്ന സൈനിക നടപടി ഉപേക്ഷിച്ചിട്ടില്ലെന്ന യുഎസ്‌ പ്രതിരോധ സെക്രട്ടറി പീറ്റ്‌ ഹെഗ്‌സെത്തിന്റെ പ്രസ്‌താവനയ്ക്ക്‌ പിറകെയാണ്‌ പ്രതിഷേധങ്ങൾ ഉടലെടുത്തത്‌. കൊളംബിയയിലെ കോൺഗ്രസിലും അമേരിക്കൻ സഹകരണത്തിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്‌. യുഎസ്‌ സൈന്യത്തെ കൊളംബിയയിൽ വിന്യസിക്കുന്നതിന്‌ പകരം കൊളംബിയയുടെ സൈനികശക്തി വർധിപ്പിക്കാനാണ്‌ സഹകരണം ഉറപ്പാക്കുന്നതെന്നാണ്‌ പ്രസിഡന്റ്‌ എസ്‌പ്രിയേല്ല പ്രതികരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Fire Force

01

print edition അഗ്നിരക്ഷാസേനയിലും 350 ഒഴിവ് പൂഴ്‌ത്തി
GNA Contract

02

print edition കോടതി ഉത്തരവ്‌: സർക്കാർ നീങ്ങിയത്‌ മുൻധാരണയോടെ
kerala highcourt

04

print edition ബാലഗോകുലം പരീക്ഷയിൽ ഫലപ്രഖ്യാപനം പാടില്ല: ഹെെക്കോടതി
Opportunities

05

print edition ഒടുവിൽ യുഡിഎഫ് പത്രവും സമ്മതിച്ചു; സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല
deshabhimani section

Recommended

Deshabhimani
Home