Deshabhimani

മദ്യവിൽപ്പന തടയണം: 
ജനാധിപത്യ മഹിളാ അസോസിയേഷൻ

Mahila Association

മഹിളാ അസോസിയേഷൻ നെടുമ്പാശേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി പ്രവർത്തകയോഗം ഏരിയ പ്രസിഡന്റ്‌ എ ലത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 21, 2026, 01:15 AM | 1 min read

നെടുമ്പാശേരി


ആവണംകോട് കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യവിൽപ്പനയും പരസ്യമദ്യപാനവും തടയണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുമ്പാശേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.


പലവട്ടം അധികാരികൾക്ക് പരാതികൾ കൊടുത്തെങ്കിലും നടപടി ഉണ്ടായിട്ടില്ല. എക്സൈസ്, പൊലീസ് അധികാരികൾ ഇടപെട്ട് അടിയന്തര നടപടി കൈക്കൊള്ളണം. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.


അത്താണി എ പി കുര്യൻസ്മാരക ഓഫീസിൽ ഏരിയ പ്രസിഡന്റ്‌ എ ലത ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ്‌ സൗമ്യ പി അരീക്കൽ അധ്യക്ഷയായി. സെക്രട്ടറി മിനി ഉണ്ണിക്കൃഷ്ണൻ, സിപിഐ എം നെടുമ്പാശേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി സണ്ണി പോൾ, ശോഭാ ഭരതൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Flight Charge

01

print edition ഇ‍ൗ വർഷത്തെ നാലാമത്തെ വർധന: ഗൾഫിലേക്കുള്ള ടിക്കറ്റ്‌ നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
KK Jayachandran

02

print edition വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം
Binsy Doctor

03

print edition അതിജീവിതം മനോഹരം; അച്ഛന്റെ രോഗവും സഹോദരന്റെ ഭിന്നശേഷിയും സാമ്പത്തിക പരാധീനതകളും തളർത്തിയില്ല
kerala highcourt

05

print edition അന്തിമറിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കണം: ഹൈക്കോടതി
KMCC

06

print edition പ്രവാസികളെ സർക്കാർ കണ്ണീരിലാഴ്‌ത്തുന്നുവെന്ന്‌ കെഎംസിസി
deshabhimani section

Recommended

Deshabhimani
Home