Deshabhimani

സംസ്ഥാനത്ത്‌ ആദ്യം ജില്ലാ പഞ്ചായത്തിന്റെ 
ഇവി ചാര്‍ജിങ് സ്റ്റേഷൻ തുറന്നു

ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷൻ മന്ത്രി കെ എം ഷാജി ഉദ്‌ഘാടനംചെയ്യുന്നു

ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷൻ മന്ത്രി കെ എം ഷാജി ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 21, 2026, 01:30 AM | 1 min read

കാസർകോട്‌

ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. പരിസ്ഥിതിസൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2026–-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് ഇവി ചാര്‍ജിങ് സ്റ്റേഷന്‍ ഒരുക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് സ്വന്തമായി ഇവി ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്തിന് സമീപത്തെ കാടുമൂടിക്കിടന്ന സ്ഥലം കെല്‍ട്രോണ്‍ സഹായത്തോടെ പ്രയോജനപ്പെടുത്തുകയായിരുന്നു. ഒരേസമയം രണ്ട് കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളും ചാര്‍ജ് ചെയ്യാനാകും. മറ്റു ചാര്‍ജിങ് കേന്ദ്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് ഈടാക്കുക. ഇന്ധനച്ചെലവ് കുറയ്‌ക്കുക, പെട്രോള്‍, -ഡീസല്‍ വാഹനങ്ങള്‍മൂലമുള്ള അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുക, നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്ക് നാടിനെ നയിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ മന്ത്രി കെ എം ഷാജി ഉദ്‌ഘാടനംചെയ്‌തു. എ കെ എം അഷ്റഫ് എംഎല്‍എ അധ്യക്ഷനായി. കലക്ടര്‍ ശ്രീധന്യ സുരേഷ് മുഖ്യാതിഥിയായി. ജില്ലയിലെ 13 സ്‌കൂളുകള്‍ക്കുള്ള പ്രോജക്ടറുകളുടെ വിതരണോദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇര്‍ഫാന ഇക്ബാല്‍, ഒക്ലാവ് കൃഷ്ണന്‍, എം മനു, റീന തോമസ്, കെ ബി മുഹമ്മദ് കുഞ്ഞി, പി ബി ഷഫീക്ക്, ഹര്‍ഷാദ് വോര്‍ക്കാടി, രാമപ്പ മഞ്ചേശ്വര, സബീഷ, വി എ മുഹമ്മദ് ഹനീഫ, ജയ് പി ബാല്‍ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ സാങ്കേതിക നിര്‍വഹണ ഏജന്‍സിയായ കെല്‍ട്രോണ്‍ മാനേജര്‍ ആന്‍ഡ് ഹെഡ് എം രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം സ്വാഗതവും സെക്രട്ടറി എസ് ബിജു നന്ദിയുംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Guruvayoor Temple

01

print edition പഞ്ചരത്നകീർത്തനാലാപനം: അമരസംഗീതം അമൃതധാരയായി
bihar election

04

print edition നാഥനില്ലാതെ ബിജെപി: പ്രസിഡന്റിനെ കാണാനില്ല; ചേക്കേറിയവർ കൂടൊഴിയുന്നു
J&K-Ladakh High Court

05

print edition നിയമനം വേണം: കാഴ്ചപരിമിതിയുള്ള അഭിഭാഷകൻ കശ്മീർ–ലഡാക്ക് ഹൈക്കോടതിയിൽ സമരത്തിൽ
Flight Charge

06

print edition ഇ‍ൗ വർഷത്തെ നാലാമത്തെ വർധന: ഗൾഫിലേക്കുള്ള ടിക്കറ്റ്‌ നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
deshabhimani section

Recommended

Deshabhimani
Home