കരാർ തൊഴിലാളികൾ ധർണ നടത്തി

ആലപ്പുഴ
കെഎസ്ഇബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ(സിഐടിയു) നേതൃത്വത്തിൽ കരാർ തൊഴിലാളികൾ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. വേതനം വർധിപ്പിക്കുക, ഇ ഇഎഫ്ഐ പണിമുടക്കിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുക, മീറ്റർ റീഡർമാരുടെ കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. അസോസിയേഷൻ ജില്ലാപ്രസിഡന്റ് ജെ ജയകുമാർ ധർണ ഉദ്‌ഘാടനം ചെയ്തു. സി അജയകുമാർ അധ്യക്ഷനായി. ജില്ലാസെക്രട്ടറി അനുകോയിക്കൽ,ഡിവിഷൻ സെകട്ടറി കനേഷ് , സബിത എന്നിവർ സംസാരിച്ചു.







0 comments