600 ലിറ്റർ പോണ്ടിച്ചേരി മദ്യം പിടികൂടി

അഗളി
അട്ടപ്പാടിയിൽ വാഹനത്തിൽ ഒളിപ്പിച്ച 600 ലിറ്റർ പോണ്ടിച്ചേരി മദ്യം പിടികൂടി. ചെമ്മണ്ണൂർ സ്വദേശി വിൽസൺ (26), കള്ളമല സ്വദേശി സി പി മനു (26) എന്നിവരാണ് അഗളി എക്‌സൈസിന്റെ പിടിയിലായത്. കോട്ടത്തറയിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീടിന് മുന്നിൽ നിർത്തിയിട്ട എക്സ്യുവി വാഹനത്തിൽ നിന്നാണ് മദ്യം പിടികൂടിയത്. മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം യൂനസ്, പ്രിവന്റീവ് ഓഫീസർ ഹംസ, എക്സൈസ് ഓഫീസർ അബ്ദുറഹ്മാൻ, ഡ്രൈവർ ഷാജിർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.








0 comments