Deshabhimani

ശാസ്താരം പുരസ്കാരം 
ഉണ്ണി മേനോന്

9.jpeg
വെബ് ഡെസ്ക്

Published on Nov 21, 2026, 02:00 AM | 1 min read


പാലക്കാട്

ഗായകൻ ഉണ്ണി മേനോന് പാലക്കാട് വടക്കന്തറ താമരക്കുളം ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ "ശാസ്താരം' പുരസ്കാരം സമ്മാനിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്‌ പുരസ്കാരം. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സംഗീതലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ആദരവ്. കലാ-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി 2015 മുതലാണ് ക്ഷേത്രം ശാസ്താരം പുരസ്കാരം നൽകുന്നത്. വാർത്താസമ്മേളനത്തിൽ പി സാബു, ഹരിദാസ് വേലായുധൻ, വി സുരേഷ് കുമാർ, പി സാജു, നാരായണൻകുട്ടി, കെ പി നന്ദകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home