ഹോപ്പ് കമ്യൂണിറ്റി വില്ലേജ് കലക്ടർ സന്ദർശിച്ചു

ആലപ്പുഴ
ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി കലക്ടർ ഷാജി വി നായർ കഞ്ഞിക്കുഴി ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിലെത്തി. വിദ്യാഭ്യാസത്തിലൂടെയും ആത്മാർത്ഥ പരിശ്രമത്തിലൂടെയും ജീവിതത്തിൽ ഉന്നത നിലയിലെത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുമായി കലക്ടർ സംവദിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ചെയർപേഴ്സൺ ബി ഗീത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ (ഡിസിപിഒ) ജിജി ജോൺ, സിഡബ്ല്യുസി അംഗങ്ങളായ മഹിദേവി, ഷക്കീല വഹാബ്, ഹോപ്പ് കമ്മ്യൂണിറ്റി അസിസ്റ്റന്റ് ഡയറക്ടർ മഹിളാ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.







0 comments