Deshabhimani

print edition നാഥനില്ലാതെ ബിജെപി: പ്രസിഡന്റിനെ കാണാനില്ല; ചേക്കേറിയവർ കൂടൊഴിയുന്നു

bihar election
വെബ് ഡെസ്ക്

Published on Nov 21, 2026, 01:39 AM | 1 min read

തിരുവനന്തപുരം: ​ശതകോടീശ്വരനും വ്യവസായിയുമായ രാജീവ്‌ ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി വന്നശേഷം ബിജെപി നാഥനില്ലാക്കളരിയായെന്ന്‌ നേതാക്കൾ. സംസ്ഥാന കമ്മിറ്റി ഓഫീസായ കെ ജി മാരാർ ഭവനിലേക്ക്‌ പ്രസിഡന്റിനെ കാണാനെത്തുന്നവർ നിരാശരായി മടങ്ങുകയാണത്രേ. പ്രസിഡന്റ്‌ വിദേശത്തോ ഡൽഹിയിലോ ആണ്‌ എന്ന മറുപടിയാണ്‌ കിട്ടുന്നത്‌.


ഓഫീസിൽ ഉള്ളപ്പോൾ, മുൻകൂർ അനുമതിവാങ്ങിയവർക്കുമാത്രമേ കാണാനാകൂ. ബയോമെട്രിക്‌ പൂട്ടുള്ള മുറിയിലാണ്‌ ഇരിക്കുന്നത്‌. മുൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ നേതാവുമൊക്കെയായ വി മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജീവ്‌ ചന്ദ്രശേഖറിന്റെ ഓഫീസിനുമുന്നിൽ ഏറെനേരം കാത്തിരുന്ന സംഭവങ്ങളുമുണ്ട്‌.


നേമത്തെ എംഎൽഎകൂടിയായ രാജീവ്‌ ചന്ദ്രശേഖറിനെ മണ്ഡലത്തിലേക്ക്‌ കാണാനേയില്ല എന്നാണ്‌ ജനങ്ങളും ബിജെപി പ്രവർത്തകരും പറയുന്നത്‌. എംഎൽഎയുടെ ഓഫീസിലെ ജീവനക്കാരെ കണ്ട്‌ മടങ്ങാനേ നാട്ടുകാർക്ക്‌ കഴിയാറുള്ളൂ. സംസ്ഥാന ഓഫ-ീസിന്റെയും എംഎൽഎ ഓഫീസിന്റെയും നിയന്ത്രണം ജനറൽ സെക്രട്ടറി എസ്‌ സുരേഷിനാണ്‌.


സുരേഷിന്റെ പ്രവർത്തനശൈലിയോട്‌ എതിർപ്പുള്ള നേതാക്കളാരും ഓഫീസുകളിൽ കയറാറില്ലെന്നാണ്‌ വിവരം. മറ്റുപാർടികളിൽനിന്ന്‌ ചേക്കേറിയവർ ഒന്നിനുപിറകേ ഒന്നായി വിട്ടുപോയിട്ടും തടയാൻ രാജീവ്‌ ചന്ദ്രശേഖറിനും എസ്‌ സുരേഷിനും കഴിയുന്നില്ല എന്ന പരാതി കേന്ദ്രനേതൃത്വത്തിന്‌ മുന്നിലെത്തിക്കാനാണ്‌ മറുപക്ഷത്തിന്റെ നീക്കം.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Pinarayi Vijayan Speaking

02

print edition വിഇഎച്ച് ഗ്ലോബൽ കരാർ: മുഖ്യമന്ത്രിയുടെ വാദത്തിന്‌ വസ്തുതയുമായി പൊരുത്തമില്ല: പിണറായി
Guruvayoor Temple

03

print edition പഞ്ചരത്നകീർത്തനാലാപനം: അമരസംഗീതം അമൃതധാരയായി
deshabhimani section

Recommended

Deshabhimani
Home