Deshabhimani

print edition ഇ‍ൗ വർഷത്തെ നാലാമത്തെ വർധന: ഗൾഫിലേക്കുള്ള ടിക്കറ്റ്‌ നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ

Flight Charge
avatar
ബഷീർ അമ്പാട്ട്‌

Published on Nov 21, 2026, 01:34 AM | 1 min read

കരിപ്പൂർ: ക്രിസ്‌മസും പുതുവർഷവും മുന്നിൽ കണ്ട് ഒരു മാസം മുമ്പേ ഗൾഫിലേക്കുള്ള ടിക്കറ്റ്‌ നിരക്ക് വീണ്ടും വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ 45 ശതമാനം വരെയാണ് വർധന. ശനിയാഴ്ച മുതൽ വർധിപ്പിച്ച നിരക്കാണ് ഇ‍ൗടാക്കുക. 2027 ഫെബ്രുവരി 24 വരെ ഇത്‌ തുടരും. ഇ‍ൗ വർഷം നാലാം തവണയാണ്‌ നിരക്ക്‌ കൂട്ടുന്നത്‌.


യുഎഇ സെക്ടറിൽ 10,000നും 16,000നും ഇടയിൽ ലഭിച്ചിരുന്ന ടിക്കറ്റിന്‌ ഇനിമുതൽ 30,000ന് മുകളിൽ നൽകേണ്ടിവരും. കരിപ്പൂർ -–ഷാർജ 37,684 രൂപയും കരിപ്പൂർ –-ദുബായ്‌ 36,524 രൂപയുമാണ് നിരക്ക്‌. ഡിസംബർ 12 മുതൽ ഇത്‌ 54,382 രൂപയായും 55,727 രൂപയായും ഉയരും. ഡിസംബർ 24 മുതൽ 30വരെ 60,000 രൂപ വരെ വർധിക്കും. ദുബായ്‌, ഷാർജ എന്നിവിടങ്ങളിൽനിന്ന് ഫെബ്രുവരി 21 വരെ കണ്ണൂരിലേക്കുള്ള നിരക്ക്‌ 48,266 രൂപയും 54712 രൂപയായും ഉയർത്തി. നെടുമ്പാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള നിരക്ക്‌ 37,684 രൂപ മുതൽ 55,727 രൂപ വരെ ഉയരും.


എയർ ഇന്ത്യ എക്‌സ്‌പ്രസും 40,805 രൂപ വരെ ഈടാക്കും. കരിപ്പൂർ–സൗദി സെക്ടറിലും നിരക്ക് വർധിപ്പിച്ചു. 40,000 മുതൽ 60,000 രൂപ വരെയായി ഉയരും. നെടുമ്പാശേരി– -സൗദി നിരക്ക് 33,000 മുതൽ പല ദിവസങ്ങളിലായി 55,000 രൂപ വരെയാകും. തിരുവനന്തപുരം റിയാദ് നിരക്ക്‌ 52,000 വരെയാക്കി. ​ഡിസംബർ 10ന്‌ ശേഷം മസ്‌കത്തിൽനിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ്‌ നിരക്കും മൂന്നിരട്ടിയിലധികമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Guruvayoor Temple

01

print edition പഞ്ചരത്നകീർത്തനാലാപനം: അമരസംഗീതം അമൃതധാരയായി
bihar election

04

print edition നാഥനില്ലാതെ ബിജെപി: പ്രസിഡന്റിനെ കാണാനില്ല; ചേക്കേറിയവർ കൂടൊഴിയുന്നു
J&K-Ladakh High Court

05

print edition നിയമനം വേണം: കാഴ്ചപരിമിതിയുള്ള അഭിഭാഷകൻ കശ്മീർ–ലഡാക്ക് ഹൈക്കോടതിയിൽ സമരത്തിൽ
deshabhimani section

Recommended

Deshabhimani
Home