print edition നിയമനം വേണം: കാഴ്ചപരിമിതിയുള്ള അഭിഭാഷകൻ കശ്മീർ–ലഡാക്ക് ഹൈക്കോടതിയിൽ സമരത്തിൽ

ന്യൂഡൽഹി: ഭിന്നശേഷി അവകാശ നിയമപ്രകാരം അഡ്വക്കറ്റ് ജനറൽ ഓഫീസിൽ നിയമ ഉദ്യോഗസ്ഥനായി നിയമിക്കണമെന്നാവശ്യപ്പെട്ട് കാഴ്ചപരിമിതിയുള്ള അഭിഭാഷകൻ ജമ്മുകശ്‌മീർ–ലഡാക്ക് ഹൈക്കോടതിയിൽ കുത്തിയിരിക്കുന്നു.
സൂരജ് സിങാണ് കോടതിയുടെ മുഖ്യകവാടത്തിൽ കൊടുംശൈത്യത്തിൽ പ്രതിഷേധിക്കുന്നത്. വിഷയത്തിൽ ലഫ്. ഗവർണർക്ക് നിവേദനം നൽകിയിട്ടും പ്രതികരണമുണ്ടായിട്ടില്ല. സെപ്‌തംബർ ഏഴിനാണ് കുത്തിയിരിപ്പ് തുടങ്ങിയത്.
ചട്ടമനുസരിച്ച് സർക്കാർ സ്ഥാപനങ്ങളിലെ നിയമ ഉദ്യോഗസ്ഥരുടെ നാലുശതമാനം ഭിന്നശേഷിക്കാർക്കാണ് സംവരണം ചെയ്‌തിരിക്കുന്നത്. ഇതിൽ ഒരു ശതമാനം കാഴ്‌ചപരിമിതിയുള്ളവർക്ക് നീക്കിവച്ചിട്ടുണ്ട്. ഇത് നടപ്പാക്കി കിട്ടണമെന്നാണ് ആവശ്യം.









0 comments