മെെക്രോ ഫിനാൻസ് കേസ്
print edition അന്തിമറിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കണം: ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് കേസിൽ അന്തിമറിപ്പോർട്ട് കൊല്ലം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. അന്വേഷണം പൂർത്തിയായെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകൾ വിവിധ വിജിലൻസ് കോടതികളിലാണുള്ളത്. അതിനാൽ, അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം സർക്കാർ അറിയിച്ചപ്പോഴാണ് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കാൻ ജസ്‌റ്റിസ് എ ബദറുദ്ദീൻ നിർദേശിച്ചത്.
കേസുമായി ബന്ധപ്പെട്ട രേഖകൾ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, തലശേരി കോടതികളിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. അന്തിമറിപ്പോർട്ട് തയ്യാറാണെങ്കിലും ഈ സാഹചര്യത്തിൽ കോടതിയിൽ സമർപ്പിക്കാൻ കുറച്ചുകൂടി സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് എഫ്ഐആറും അനുബന്ധരേഖകളും മറ്റു കോടതികളിൽനിന്ന് കൊല്ലം കോടതിയിലേക്ക് രണ്ടാഴ്ചയ്‌ക്കകം എത്തിക്കാനും തുടർന്ന് അവിടെ അന്തിമറിപ്പോർട്ട് സമർപ്പിക്കാനും നിർദേശിക്കുകയായിരുന്നു. രേഖകൾ കൈമാറണമെന്ന് കോടതികളെ അറിയിക്കാൻ ഹൈക്കോടതി രജിസ്ട്രിയോട് നിർദേശിച്ചു.









0 comments