print edition വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം

കെ കെ ജയചന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഴിമതി വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിസന്ധിയുണ്ടെന്ന പ്രതീതി സൃഷ്ടിച്ച്, വൈദ്യുതിനിയമത്തിലെ വ്യവസ്ഥകളും റെഗുലേറ്ററി കമീഷൻ ചട്ടങ്ങളും മറികടന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ദുരൂഹമാണ്.
യൂണിറ്റിന് 3.50 രൂപയ്‌ക്ക് ലഭിക്കേണ്ട വിൻഡ് എനർജി, വിഇഎച്ച് ഗ്ലോബലിൽനിന്ന് 200 മെഗാവാട്ട് 11 രൂപയ്‌ക്ക് വാങ്ങാനുള്ള തീരുമാനവും ജിഎൻഎയിൽ നിന്നും ഹിമാചൽ പ്രദേശ് സർക്കാരിൽനിന്നും കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ നീക്കം നടത്തിയതും കെഎസ്ഇബിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നതാണ്.
കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുമെന്നിരിക്കെ വ്യവസ്ഥകൾ ലംഘിച്ച് തീരുമാനമെടുക്കാനുള്ള അടിയന്തര സാഹചര്യമെന്താണെന്ന് സർക്കാർ വ്യക്തമാക്കണം. സാധാരണക്കാരുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന കരാറുകൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ കെ ജയചന്ദ്രൻ ആവശ്യപ്പെട്ടു.









0 comments