Deshabhimani

print edition ഒടുവിൽ യുഡിഎഫ് പത്രവും സമ്മതിച്ചു; സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല

Opportunities
വെബ് ഡെസ്ക്

Published on Nov 21, 2026, 01:15 AM | 1 min read

തിരുവനന്തപുരം: സർക്കാർ ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് സമ്മതിച്ച് യുഡിഎഫ് പത്രമായ മനോരമയും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വേഗതയില്ലെന്നും വിജ്ഞാപനങ്ങളുടെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ടെന്നും "ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്സാഹമില്ല' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. അധ്യാപകനിയമനങ്ങൾ ഇനി കാര്യമായി ഉണ്ടാകാൻ ഇടയില്ലെന്നും വാർത്തയിലുണ്ട്.


അതേസമയം, ഒഴിവ്‌ റിപ്പോർട്ട് ചെയ്യേണ്ട സർക്കാരിനെ കുറ്റപ്പെടുത്താതെ എല്ലാം പിഎസ്‍സിയുടെ കുറ്റമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. സർക്കാർ അധികാരത്തിലെത്തി ആറുമാസം പൂർത്തിയാകും മുമ്പ് നിലവിലുള്ള നിയമന സംവിധാനങ്ങളെയാകെ അട്ടിമറിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനം ഏർപ്പെടുത്തി. സാമ്പത്തികപ്രതിസന്ധി കാരണം ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നാണ് വകുപ്പുകൾക്കുള്ള രഹസ്യനിർദേശം.


ഇതോടെ പിഎസ്‍സി വിജ്ഞാപനങ്ങളുടെയും നിയമന ശുപാർശകളുടെയും എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞവർഷം 897 വിജ്ഞാപനങ്ങളുണ്ടായിരുന്നിടത്ത്‌ ഇതുവരെ വരെ വെറും 171 എണ്ണമാണ് ഉള്ളത്. 2024ൽ ഇത് 809 ആയിരുന്നു. യുഡിഎഫ് സർക്കാർ വന്നശേഷം 140 വിജ്ഞാപനങ്ങളെ വന്നിട്ടുള്ളൂ. വിജ്ഞാപനങ്ങൾ കുറയുന്നതോടെ സ്വാഭാവികമായും വരുന്ന വർഷങ്ങളിലെ നിയമനങ്ങളും കുറയും. എന്നാൽ, ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ എൽഡിഎഫ്‌ സർക്കാരും യുഡിഎഫ്‌ സർക്കാരും തുല്യമാണെന്ന്‌ വരുത്തിതീർക്കാനാണ്‌ യുഡിഎഫ്‌ പത്രത്തിന്റെ ശ്രമം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Flight Charge

01

print edition ഇ‍ൗ വർഷത്തെ നാലാമത്തെ വർധന: ഗൾഫിലേക്കുള്ള ടിക്കറ്റ്‌ നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
KK Jayachandran

02

print edition വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം
Binsy Doctor

03

print edition അതിജീവിതം മനോഹരം; അച്ഛന്റെ രോഗവും സഹോദരന്റെ ഭിന്നശേഷിയും സാമ്പത്തിക പരാധീനതകളും തളർത്തിയില്ല
kerala highcourt

05

print edition അന്തിമറിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കണം: ഹൈക്കോടതി
KMCC

06

print edition പ്രവാസികളെ സർക്കാർ കണ്ണീരിലാഴ്‌ത്തുന്നുവെന്ന്‌ കെഎംസിസി
deshabhimani section

Recommended

Deshabhimani
Home