Deshabhimani

കായികമേളയിൽ വിജയം കൊയ്‌ത്‌ ഫിസാറ്റ്‌

fisat

സാങ്കേതിക സർവകലാശാല വനിതാ ഫുട്ബോൾ മത്സരത്തിൽ വിജയികളായ ഫിസാറ്റ് ടീം ചെയർമാൻ പി ആർ ഷിമിത്തിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 21, 2026, 01:17 AM | 1 min read

അങ്കമാലി


സാങ്കേതിക സർവകലാശാല ഇന്റർസോൺ കായികമേളയിൽ വിവിധയിനങ്ങളിൽ വിജയംകൊയ്‌ത്‌ അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളേജിന്റെ മുന്നേറ്റം. വനിതകളുടെ വിഭാഗത്തിൽ ഫുട്ബോളിലും വടംവലിയിലും പുരുഷന്മാരുടെ ക്രിക്കറ്റ്, ഫുട്‌ബോൾ, ടേബിൾ ടെന്നീസ് മത്സരങ്ങളിലും ജേതാക്കളായി.


നൂതനമായി വികസിപ്പിച്ച അന്തർദേശീയ ക്രിക്കറ്റ്, ഫുട്‍ബോൾ ഗ്രൗണ്ടുകളും രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സംവിധാനങ്ങളും കായികമുന്നേറ്റത്തിന് ഗുണകരമായെന്ന് ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത് പറഞ്ഞു വിവിധ മത്സരങ്ങളിൽ ജേതാക്കളായ ഫിസാറ്റ് വിദ്യാർഥികളെ സർവകലാശാല ടീമിലേക്കു തെരഞ്ഞെടുത്തിട്ടുണ്ട്.


വിജയികളെ ചെയർമാൻ പി ആർ ഷിമിത്ത്, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം കോ–ഓർഡിനേറ്റർ അമൽ ടി ദേവ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അഭിനന്ദിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Flight Charge

01

print edition ഇ‍ൗ വർഷത്തെ നാലാമത്തെ വർധന: ഗൾഫിലേക്കുള്ള ടിക്കറ്റ്‌ നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
KK Jayachandran

02

print edition വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം
Binsy Doctor

03

print edition അതിജീവിതം മനോഹരം; അച്ഛന്റെ രോഗവും സഹോദരന്റെ ഭിന്നശേഷിയും സാമ്പത്തിക പരാധീനതകളും തളർത്തിയില്ല
kerala highcourt

05

print edition അന്തിമറിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കണം: ഹൈക്കോടതി
KMCC

06

print edition പ്രവാസികളെ സർക്കാർ കണ്ണീരിലാഴ്‌ത്തുന്നുവെന്ന്‌ കെഎംസിസി
deshabhimani section

Recommended

Deshabhimani
Home