print edition കോടതി ഉത്തരവ്: സർക്കാർ നീങ്ങിയത് മുൻധാരണയോടെ

തിരുവനന്തപുരം: ബാലഗോകുലം പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ അനുമതി നൽകുന്ന കോടതി ഉത്തരവ് സാധ്യമായത് യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അജൻഡയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദ്യം അനുമതി നൽകിയതിനുശേഷം പിന്നീടത് റദ്ദ് ചെയ്തത് എന്തിനെന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇത് ചെയ്‌തത്. ഇങ്ങനെ ചെയ്‌താൽ കോടതിയിൽ പരീക്ഷ നടത്തിപ്പിന് അനുകൂലവിധി നേടാനാകുമെന്ന മുൻധാരണ സർക്കാരിനുണ്ടായിരുന്നു.
മയിൽപ്പീലി പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയെ ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷനിലെ അംഗമായി യുഡിഎഫ് സർക്കാർ നിയമിച്ചത് ഇൗ ഗൂഢാലോചന വ്യക്തമാക്കുന്നു. അതിന് അൽപം മുൻപാണ് കരിക്കുലം കമ്മിറ്റിയിൽ ബിജെപി പ്രതിനിധിയെ നിയമിച്ചത്.
വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലാക്കാൻ ആർഎസ്എസ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ 10 വർഷംകൊണ്ട് കേരളം ഉയർത്തിയ പ്രതിരോധങ്ങളെല്ലാം യുഡിഎഫ് സർക്കാർ തകർക്കുകയാണ്. സർവകലാശാലകൾ മുതൽ പൊതുവിദ്യാഭ്യാസംവരെ സകലതും കാവിവൽക്കരിക്കാൻ ഒത്താശ ചെയ്യുന്നു. അതിശക്തമായ പ്രതിഷേധം ഇതിനെതിരെ ഉണ്ടാകണമെന്നും അദ്ദേഹം പ്രസ്‌താവനയിൽ അഭ്യർ ഥിച്ചു.









0 comments